കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താരസംഘടനയായ അമ്മയെ ഞെട്ടിച്ച് വനിതാ താരങ്ങൾ. പ്രസിഡൻ്റ് മോഹൻലാൽ ഉൾപ്പെടെ എല്ലാ ഭാരവാഹികളും രാജിവച്ചു. ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
റിപ്പോർട്ടിനെ തുടർന്നുള്ള വെളിപ്പെടുത്തലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും നടൻ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചു. ജനറൽ സെക്രട്ടറിക്ക് പകരം ജോയിൻ്റ് സെക്രട്ടറി ബാബുരാജായിരുന്നു ചുമതല. എന്നാൽ ബാബുരാജിനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. അതിനിടെ, പുതിയ ജനറൽ സെക്രട്ടറിയെ തീരുമാനിക്കാൻ നിശ്ചയിച്ചിരുന്ന ഭാരവാഹി യോഗം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു