• Latest
  • All
ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

August 9, 2025
ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

August 10, 2025
ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

August 10, 2025
Advertise with us
76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

August 5, 2025
ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ

ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ

August 5, 2025
നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

August 5, 2025
9 ഷൂട്ടർമാരും 20 സഹായികളും, പാലക്കാട്ടെ 5 പഞ്ചായത്തിൽ പടപടെ വെടിപൊട്ടി, 18 മണിക്കൂർ ദൗത്യത്തിൽ 50 കാട്ടുപന്നികളെ കൊന്നു

9 ഷൂട്ടർമാരും 20 സഹായികളും, പാലക്കാട്ടെ 5 പഞ്ചായത്തിൽ പടപടെ വെടിപൊട്ടി, 18 മണിക്കൂർ ദൗത്യത്തിൽ 50 കാട്ടുപന്നികളെ കൊന്നു

August 4, 2025
കർക്കിടകത്തിൽ കലിതുള്ളുന്ന അതിശക്ത മഴ ഇനി 5 ദിവസം ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്

കർക്കിടകത്തിൽ കലിതുള്ളുന്ന അതിശക്ത മഴ ഇനി 5 ദിവസം ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്

August 4, 2025
ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

August 4, 2025
kerala24x7.com

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ

April 30, 2025
ഓണത്തിന് പാലട പായസം എങ്ങനേ എളുപ്പത്തിൽ ഉണ്ടക്കാം

ഓണത്തിന് പാലട പായസം എങ്ങനേ എളുപ്പത്തിൽ ഉണ്ടക്കാം

September 10, 2024
ടാറ്റ കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു

ടാറ്റ കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു

September 5, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗിക കുറ്റവാളികളെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തമിഴ് അഭിനേതാക്കളുടെ സംഘടന

ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗിക കുറ്റവാളികളെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തമിഴ് അഭിനേതാക്കളുടെ സംഘടന

September 5, 2024
  • About Us
  • Privacy Policy
  • Terms of Use
  • Grievance Redressal
  • Contact Us
Monday, April 20, 2026
  • Login
Kerala Varthakal : Malayalam News | Kerala Local News | Politics | Videos | Malayalam Astrology| Business | Sports | Movie | Lifestyle | Kerala Varthakal online News Paper
Advertisement
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature
No Result
View All Result
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature
No Result
View All Result
Kerala Varthakal : Malayalam News | Kerala Local News | Politics | Videos | Malayalam Astrology| Business | Sports | Movie | Lifestyle | Kerala Varthakal online News Paper
No Result
View All Result

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

അമിതവേഗത്തില്‍ ഹാന്‍ഡ്‌ബ്രേക്ക് പ്രയോഗിച്ചാല്‍ കാറിന് നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് എഞ്ചിന്‍ ബ്രേക്കിംഗിന്റെ പിന്തുണയാല്‍ വേഗത 20 കിലോമീറ്ററിന് താഴെയെത്തിയതിന് ശേഷം മാത്രം ഹാന്‍ഡ്‌ബ്രേക്ക് വലിക്കുക.

by News Desk KeralaVarthakal
August 9, 2025
in Automobile
254 3
A A
ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!
499
SHARES
1.4k
VIEWS
Share on FacebookShare on Twitter

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ എന്തുചെയ്യും? കാറില്‍ ബ്രേക്കിംഗ് സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകാറ് അപൂര്‍വം മാത്രമാണ്. എന്നാല്‍ ഇതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കള്ളയാനാകില്ല. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍…

ആക്‌സിലറേറ്ററില്‍ നിന്നും കാല് പൂര്‍ണമായും എടുക്കുക

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാലുള്ള പരിഭ്രാന്തി സ്വാഭാവികമാണ്. എന്നാല്‍ ഈ അവസരത്തില്‍ മനഃസാന്നിധ്യം വീണ്ടെടുത്ത് ആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും മാറ്റുക. കാറില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഓഫ് ചെയ്യാനും മറക്കരുത് (ആണെങ്കില്‍ മാത്രം). സാധാരണയായി ബ്രേക്ക്, ക്ലച്ച് എന്നിവയില്‍ കാലമര്‍ത്തിയാല്‍ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം പ്രവര്‍ത്തനരഹിതമാകും.

ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുക

ശേഷം ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുക. ചവിട്ടുമ്പോള്‍ ബ്രേക്ക് പെഡല്‍ തറയിലേക്ക് പൂര്‍ണമായും താഴ്ന്നു പോകുന്നെങ്കില്‍ ബ്രേക്ക് ഫ്‌ളൂയിഡ് കുറഞ്ഞതാകാം കാരണം. ഈ അവസരത്തില്‍ ബ്രേക്ക് പെഡല്‍ തുടരെ ചവിട്ടി ബ്രേക്കിംഗ് സമ്മര്‍ദ്ദം താത്കാലികമായി വീണ്ടെടുക്കാന്‍ സാധിക്കും. ഇനി പെഡല്‍ ചവിട്ടിയിട്ട് താഴുന്നില്ലെങ്കില്‍ ബ്രേക്കിംഗ് സംവിധാനത്തിനായിരിക്കും പ്രശ്‌നം. ഇതു ഉറപ്പിക്കുന്നതിന് മുമ്പ് ബ്രേക്ക് പെഡലിനിടയ്ക്ക് മറ്റു പ്രതിബന്ധങ്ങളൊന്നുമില്ലെന്ന് പരിശോധിച്ച് വിലയിരുത്തുക.

ബ്രേക്ക് പമ്പു ചെയ്യുക

മുകളില്‍ പറഞ്ഞതു പോലെ ഈ അവസരത്തില്‍ ബ്രേക്ക് തുടര്‍ച്ചയായി പമ്പു ചെയ്തു കൊണ്ടിരിക്കുക. ബ്രേക്കിംഗ് സംവിധാനത്തില്‍ ആവശ്യമായ മര്‍ദ്ദം സൃഷ്ടിക്കപ്പെടുന്നത് വരെ ഇതു തുടരണം. എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഉണ്ടെന്ന് കരുതി ബ്രേക്ക് പമ്പ് ചെയ്യാതിരിക്കരുത്. ശക്തമായി ബ്രേക്ക് ചെയ്താല്‍ മാത്രമെ എബിഎസ് പ്രവര്‍ത്തിക്കുകയുള്ളു. ആവശ്യത്തിന് മര്‍ദ്ദം രൂപപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ അടിയന്തരമായി ബ്രേക്ക് പൂര്‍ണമായും ചവിട്ടുക. ചവിട്ടിയതിന് ശേഷം കാലെടുക്കരുത്. ഒരല്‍പ നേരം കൂടി ബ്രേക്കില്‍ കാലമര്‍ത്തി വെയ്ക്കുക.

താഴ്ന്ന ഗിയറിലേക്ക് മാറുക

താഴ്ന്ന ഗിയറില്‍ കാറിന്റെ വേഗത കുറയ്ക്കാന്‍ എഞ്ചിനും പിന്തുണ നല്‍കും. എഞ്ചിന്‍ ബ്രേക്കിംഗ് എന്നാണ് ഇതിനുള്ള പേര്. മാനുവല്‍ കാറെങ്കില്‍ ആദ്യം ക്ലച്ചമര്‍ത്തി ഒന്നോ, രണ്ടോ ഗിയര്‍ താഴ്ത്തുക. വേഗത ഒരല്‍പം കുറഞ്ഞതിന് ശേഷം വീണ്ടും ക്ലച്ചമര്‍ത്തി ഏറ്റവും താഴ്ന്ന ഗിയറിലേക്ക് കാറിനെ കൊണ്ടുവരിക. വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് കടക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. കാറിന്റെ നിയന്ത്രണം ഇതുകാരണം നഷ്ടപ്പെടാം. മണിക്കൂറില്‍ അഞ്ചു മുതല്‍ പത്തു കിലോമീറ്റര്‍ വേഗത വരെ കുറയ്ക്കാന്‍ എഞ്ചിന്‍ ബ്രേക്കിംഗിന് സാധിക്കും. എന്നാല്‍ കാര്‍ പൂര്‍ണമായും നില്‍ക്കില്ല. ഈ അവസരത്തിലും കാര്‍ മുന്നോട്ട് നീങ്ങി കൊണ്ടിരിക്കും. റിവേഴ്‌സ് ഗിയറിലേക്ക് കടന്ന് വേഗത കുറയ്ക്കാന്‍ ശ്രമിക്കുന്നത് വിഢിത്തമാണ്. ഈ നടപടി ഗിയര്‍ബോക്‌സ് പാടെ തകര്‍ക്കും.

RelatedPosts

ടാറ്റ കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു

സ്‌കോഡയുടെ പുതിയ കാറിനു പേരിട്ടത് മലയാളി

സ്ക്രാപ്പ് വാഹനങ്ങൾക് കൊടുക്കുമ്പോൾ പുതിയതിന് ഡിസ്‌കൗണ്ട് ഓഫറുമായി കമ്പനികള്‍

എസി പ്രവര്‍ത്തിപ്പിക്കുക

ബ്രേക്ക് നഷ്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ എസി പ്രവര്‍ത്തിപ്പിച്ചും വേഗത കുറയ്ക്കാന്‍ പറ്റും. പരമാവധി പ്രവര്‍ത്തിക്കുന്ന വിധത്തിലേക്ക് എസി ക്രമീകരിക്കുക; ഒപ്പം ഏറ്റവും കൂടിയ ഫാന്‍ വേഗതയും. ഇതിന് പുറമെ ലൈറ്റ്, ഹീറ്റഡ് റിയര്‍ വിന്‍ഡോ പോലുള്ളവ പ്രവര്‍ത്തിപ്പിച്ച് ആള്‍ട്ടര്‍നേറ്ററില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താം. ഇതും വേഗത കുറയ്ക്കും.

ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കുക

അമിതവേഗത്തില്‍ ഹാന്‍ഡ്‌ബ്രേക്ക് പ്രയോഗിച്ചാല്‍ കാറിന് നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് എഞ്ചിന്‍ ബ്രേക്കിംഗിന്റെ പിന്തുണയാല്‍ വേഗത 20 കിലോമീറ്ററിന് താഴെയെത്തിയതിന് ശേഷം മാത്രം ഹാന്‍ഡ്‌ബ്രേക്ക് വലിക്കുക. ബ്രേക്ക് നഷ്ടപ്പെട്ടാല്‍ ചെയ്യരുതാത്ത കാര്യങ്ങള്‍ ന്യൂട്രല്‍ ഗിയറിലേക്ക് കടക്കരുത് (എഞ്ചിന്‍ ബ്രേക്കിംഗിന്റെ പിന്തുണ നഷ്ടപ്പെടും) റിവേഴ്‌സ് ഗിയറിലേക്ക് കടക്കരുത് (ഗിയര്‍ബോക്‌സ് സാരമായി തകരും) എഞ്ചിന്‍ നിര്‍ത്തരുത് (പവര്‍ സ്റ്റീയറിംഗ് പിന്തുണ നഷ്ടപ്പെടും)

Source: Anaz Muhammed Tsy (Sanchari Travel Forum -Facebook Group)
Share200Tweet125Send

Related Posts

ടാറ്റ കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു

ടാറ്റ കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു

by News Desk KeralaVarthakal
September 5, 2024

ടാറ്റ മോട്ടോഴ്‌സ് കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു . ഓഗസ്റ്റില്‍ ടാറ്റയുടെ കര്‍വ് ഇ.വി പുറത്തിറക്കിയപ്പോള്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഇ പതിപ്പിനെയും പരിചയപ്പെടുത്തിയിരുന്നെങ്കിലും, അന്ന്...

സ്‌കോഡയുടെ പുതിയ കാറിനു പേരിട്ടത് മലയാളി

സ്‌കോഡയുടെ പുതിയ കാറിനു പേരിട്ടത് മലയാളി

by News Desk KeralaVarthakal
August 28, 2024

കാസർകോട്: 2025ൽ പുറത്തിറങ്ങുന്ന സ്‌കോഡയുടെ അടുത്ത എസ്‌യുവിയുടെ ആദ്യ ഉടമ കാസർകോട് ഖുറാൻ അധ്യാപകനായ 24 കാരനായ മുഹമ്മദ് സിയാദ് ആയിരിക്കും. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് സ്കോഡ...

സ്ക്രാപ്പ് വാഹനങ്ങൾക് കൊടുക്കുമ്പോൾ  പുതിയതിന് ഡിസ്‌കൗണ്ട് ഓഫറുമായി കമ്പനികള്‍

സ്ക്രാപ്പ് വാഹനങ്ങൾക് കൊടുക്കുമ്പോൾ പുതിയതിന് ഡിസ്‌കൗണ്ട് ഓഫറുമായി കമ്പനികള്‍

by News Desk KeralaVarthakal
August 27, 2024

ന്യൂഡൽഹി: ഉത്സവത്തിന് മുമ്പ് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ഉപഭോക്താക്കൾക്ക് ചില ആകർഷണങ്ങൾ നൽകാൻ നിരവധി പ്രമുഖ വാണിജ്യ, പാസഞ്ചർ വാഹന നിർമ്മാതാക്കൾ തീരുമാനിച്ചു. സുരക്ഷിതവും ഫലപ്രദവുമായ വാഹനങ്ങളുടെ...

Web Stories

റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ
റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ
Kerala Varthakal : Malayalam News | Kerala Local News | Politics | Videos | Malayalam Astrology| Business | Sports | Movie | Lifestyle | Kerala Varthakal online News Paper

Copyright © 2025 Kerala24x7.com

Navigate Site

  • About Us
  • Privacy Policy
  • Terms of Use
  • Grievance Redressal
  • Contact Us

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature

Copyright © 2025 Kerala24x7.com

റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ