ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും നീക്കി. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമെടുത്തിരുന്നുവെങ്കിലും ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, സ്ഥാനമൊഴിയാനുള്ള സന്നദ്ധത ജയരാജൻ അറിയിച്ചിരുന്നു. എൽഡിഎഫ് പുതിയ കൺവീനറെ ശനിയാഴ്ച തീരുമാനിക്കും. ടിപി രാമകൃഷ്ണൻ്റെ പേരാണ് ഈ സ്ഥാനത്തേക്ക് ഉയർന്നു വരുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം: 70 കഴിഞ്ഞവർക്ക് മാത്രം ‘സൂപ്പർ സീനിയർ’ പരിഗണന
ഗുരുവായൂർ: ക്ഷേത്രദർശനത്തിനായുള്ള മുതിർന്ന പൗരന്മാരുടെ പ്രത്യേക വരിയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രമേ ഉൾപ്പെടുത്തൂവെന്ന് ദേവസ്വം തീരുമാനിച്ചു. ഇതുവരെ 60 വയസ്സ് കഴിഞ്ഞവർക്കും ഈ...

















